ബി ജെ പി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്ന് ആര്‍ എസ് എസ്

Posted on: May 18, 2014 11:25 pm | Last updated: May 20, 2014 at 2:10 pm

ram madhav rssജയ്പൂര്‍: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍ എസ് എസ് ഇടപെടില്ലെന്ന് ആര്‍ എസ് എസ് നേതൃത്വം. എന്‍ ഡി എയുടെ വിജയത്തിന് ശേഷം ആര്‍ എസ് എസ് ബിജെപിക്കോ നരേന്ദ്ര മോഡിക്കോ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് സംഘടനയുടെ ദേശീയ വക്താവ് രാം മാധവ് പറഞ്ഞു. ബി ജെ പിയെ ആര്‍ എസ് എസ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.