ബീഹാറില്‍ നിതീഷ്, ലാലു, കോണ്‍ഗ്രസ് കൂട്ടുകെട്ട്

Posted on: May 18, 2014 3:57 pm | Last updated: May 20, 2014 at 2:11 pm

NITHEESH AND LALUപാറ്റ്‌ന: മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രാജിവെച്ചതോടെ ബീഹാറില്‍ വിശാല മതേതര സഖ്യം രൂപീകരിച്ച് സര്‍ക്കാറുണ്ടാക്കാന്‍ ശ്രമം. നിതീഷും ലാലുവും കോണ്‍ഗ്രസുമാണ് ഇതിനായി കൈകോര്‍ക്കുന്നത്. ബി ജെ പി അധികാരത്തിലെത്തുന്നതിന് തടയിടുകയാണ് ലക്ഷ്യം.

കേന്ദ്രത്തില്‍ എന്‍ ഡി എ അധികാരത്തിലെത്തിയതിന് പിന്നാലെയായിരുന്നു നിതീഷ്‌കുമാറിന്റെ രാജി. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു ഇത്. എന്നാല്‍ മന്ത്രിസഭ പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലാലുവിന്റെ ആര്‍ ജെഡിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപവത്കരണത്തിന് നിതീഷ് കുമാറിന് പിന്തുണ അറിയിച്ചത്.