ചര്‍ച്ചകള്‍ സജീവം: മോഡി അഡ്വാനിയെ കണ്ടു

Posted on: May 18, 2014 3:48 pm | Last updated: May 20, 2014 at 2:11 pm

narendra-modi-meets-advani-PTI-650ന്യൂഡല്‍ഹി: എന്‍ ഡി എയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. നരേന്ദ്ര മോഡി ഇന്ന് ബി ജെ പി നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് എന്നിവരുമായി മോഡി ചര്‍ച്ചകള്‍ നടത്തി. മന്ത്രി സഭയില്‍ ആരൊയൊക്കെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച.

ആര്‍ എസ് എസ് നേതൃത്വവുമായും ബി ജെ പി നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബി ജെ പി നേതാക്കളായ സുഷമ സ്വരാജ്, കല്‍രാജ് മിശ്ര, ഗോപിനാഥ് മുണ്ടെ എന്നിവരാണ് ആര്‍ എസ് എസ് ഓഫീസിലെത്തി നേതൃത്വത്തെ കണ്ടത്.