ഡി എം കെ നേതാവ് സ്റ്റാലിന്‍ രാജി പിന്‍വലിച്ചു

Posted on: May 18, 2014 6:15 pm | Last updated: May 20, 2014 at 2:11 pm

mk-stalinചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി പ്രഖ്യാപിച്ച ഡി എം കെ നേതാവ് സ്റ്റാലിന്‍ രാജി പിൻവലിച്ചു. കരുണാനിധി ഉൾപ്പെട പാർട്ടി നേതാക്കളുടെ അഭ്യർഥന മാനിച്ചാണ് സ്റ്റാലിൻ തീരുമാനം മാറ്റിയത്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടിയ ഡി എം കെ ഇത്തവണ ഒരു സീറ്റിലും വിജയിച്ചിരുന്നില്ല. ഇതിൻെറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് സ്റ്റാലിൻ രാജി പ്രഖ്യാപിച്ചത.

തമിഴ്‌നാട്ടില്‍ ഡി എം കെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഴുവന്‍ നേതൃത്വവും വഹിച്ചിരുന്നത് സ്റ്റാലിനായിരുന്നു.