Connect with us

Kerala

തൃശൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല: കെ.പി ധനപാലന്‍

Published

|

Last Updated

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ.പി ധനപാലന്‍. പാര്‍ട്ടി ഹൈക്കമാന്റ് ചര്‍ച്ച ചെയ്തത് കൊണ്ടാണ് ചാലക്കുടിയില്‍ നിന്നും മാറി തൃശൂരില്‍ മത്സരിച്ചതെന്നും ധനപാലന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി തീരുമാനം എന്നും അംഗീകരിച്ചിട്ടിട്ടേയുള്ളൂ. മാറ്റരുതെന്ന് കണ്ണീരോടെ പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. സമ്മര്‍ദം ചെലുത്തിയാണ് തൃശൂരില്‍ മത്സരിപ്പിച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട നേതാക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ തീരുമാനം അംഗീകരിച്ച് മത്സരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.