പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവെച്ചു

Posted on: May 17, 2014 1:24 pm | Last updated: May 20, 2014 at 2:12 pm

manmohan singhന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെ രാഷ്ട്രപതി ഭവനിലെത്തിയ പ്രധാനമന്ത്രി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് രാജിക്കത്ത് കൈമാറി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് രാജി.
രാജിവെക്കുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയുടെ അവസാനയോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. ഇതിന് മുന്നോടിയായി തന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി രാജ്യത്തോടുള്ള തന്റെ വിടവാങ്ങല്‍ പ്രസംഗവും നടത്തിയിരുന്നു.