പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി ഡല്‍ഹിയിലെത്തി

Posted on: May 17, 2014 12:51 pm | Last updated: May 18, 2014 at 11:52 pm

NARENDRA_MODI__1421345gന്യൂഡല്‍ഹി: രാജ്യത്തിന്റെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തി. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ മോദിയെ സ്വീകരിക്കാന്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തെരഞ്ഞെടുക്കും. ഇന്ന് ചേരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തെരഞ്ഞെടുക്കുക. ഉച്ചക്ക് 12.30 ന് നടക്കുന്ന യോഗത്തിന് ശേഷം മോദി വാരാണാസിയില്‍വിജയറാലിയെ അഭിസംബോധന ചെയ്യും. നരേന്ദ്രമോദിക്കൊപ്പം മെയ് 21 ന് സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരെ സംബന്ധിച്ച് ബിജെപി നേതൃത്വത്തില്‍ ചര്‍ച്ച തുടരുകയാണ്.