കോണ്‍ഗ്രസില്‍ ഉടന്‍തന്നെ പുന:സംഘടന വേണമെന്ന് കെ. മുരളീധരന്‍

Posted on: May 17, 2014 12:34 pm | Last updated: May 18, 2014 at 11:53 pm

K-Muraleedharanതിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തില്‍ എത്രയും വേഗത്തില്‍ തന്നെ പുന:സംഘടന വേണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ഇനിയുള്ള ദിവസങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണം. പാര്‍ട്ടിയില്‍ ഗ്രൂപ്പ പ്രവര്‍ത്തനം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല. പൊന്നാനിയിലും പാലക്കാട്ടും വോട്ട് ചോര്‍ച്ചഉണ്ടായോ എന്ന് അന്വേഷിക്കണം. ഇടുക്കിയിലെ തോല്‍വിക്ക് കാരണം സമുദായ നേതാക്കളുമായുള്ള ഏറ്റുമുട്ടലാണെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.