പ്രധാനമന്ത്രി അല്ലാതായാലും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മന്‍മോഹന്‍സിംഗ്

Posted on: May 17, 2014 10:13 am | Last updated: May 18, 2014 at 11:53 pm

manmohanന്യൂഡല്‍ഹി: ഇന്ത്യയെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. വിടവാങ്ങല്‍ പ്രസംഗത്തിലാണ് മന്‍മോഹന്‍സിംഗ് ഇക്കാര്യം പറഞ്ഞത്. പ്രവര്‍ത്തന കാലയളവില്‍ എന്റെ ജീവിതം തുറന്ന പുസ്തകമാണ്. പ്രധാനമന്ത്രി അല്ലാതായാലും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവിയില്‍ വിശ്വാസമുണ്ട്. പുതിയ സര്‍ക്കാറിന് എല്ലാ അഭിവാദ്യങ്ങളും നല്‍കുന്നുവെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ മന്‍മോഹന്‍സിംഗ് പറഞ്ഞു.