മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ എസ് എസ് എഫ് പ്രവര്‍ത്തകന് ഉയര്‍ന്ന റാങ്ക്

Posted on: May 17, 2014 8:52 am | Last updated: May 17, 2014 at 8:52 am

abu sufiyan---sതിരുവമ്പാടി: മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്കോടെ പ്രവേശം നേടി എസ് എസ് എഫ് പ്രര്‍ത്തകന്‍ അബൂ സൂഫിയാന്‍ മലയോര മേഖലക്ക് അഭിമാനമായി. തിരുവമ്പാടി കിണറ്റിങ്ങല്‍ ബശീര്‍ ജമീല ദമ്പതികളുടെ മൂത്തമകനായ അബൂ സൂഫിയാന്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. പഠനത്തോടൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ സുഫിയാന്‍ എസ് എസ് എഫ് തിരുവവമ്പാടി യൂനിറ്റ് ഗൈഡന്‍സ് സെക്രട്ടറിയാണ്. മികച്ച വിജയം നേടിയ സുഫിയാനെ സദകത്തുല്ല സഖാഫി, യു കെ റാഫി സഖാഫി, ഷാജഹാന്‍ തിരുവമ്പാടി വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.