പത്മഭൂഷന്‍ സി കെ കൃഷ്ണന്‍ നായര്‍ അന്തരിച്ചു

Posted on: May 17, 2014 6:54 am | Last updated: May 18, 2014 at 11:54 pm
SHARE

obit cp krishnan nairമുംബൈ: ലീലാ ഗ്രൂപ്പ് മുന്‍ ചെയര്‍മാനും പത്മഭൂഷണ്‍ ജേതാവുമായ ക്യാപ്റ്റന്‍ സി പി കൃഷ്ണന്‍ നായര്‍ (92) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. സംസംസ്‌കാരം മുംബൈയില്‍ നടക്കും.

1922 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ജനിച്ച കൃഷ്ണന്‍ നായര്‍ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ അംഗമായിരുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. ഇന്ത്യന്‍ ആര്‍മിയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. രാജ്യത്തെ ഹോട്ടല്‍ വ്യവസായത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.