പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

Posted on: May 16, 2014 8:41 pm | Last updated: May 17, 2014 at 1:01 am

RAHULന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വളരെ മോശം പ്രകടനമാണ് നടത്തിയതെന്നും ജനവികാരം മനസ്സിലാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. പ്രതീക്ഷിച്ച പിന്തുണ ജനങ്ങളില്‍ നിന്ന് ലഭിച്ചില്ല. രാഷ്ട്രീയത്തില്‍ പരാജയങ്ങള്‍ സാധാരണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തത്വത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്നും പുതിയ സര്‍ക്കാര്‍ രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തുമെന്നാണ് കരുതുന്നതെന്നും സോണിയാ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു.