തിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലെന്ന് മുഖ്യമന്ത്രി

Posted on: May 16, 2014 7:46 pm | Last updated: May 17, 2014 at 1:01 am

oommen chandyതിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന്റെ വിജയം ജനങ്ങലുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുന്നതില്‍ ഒരു ആശങ്കയുമില്ല.
യു.ഡി.എഫിന്റെ നയങ്ങളിലും നിലപാടിലും മാറ്റം വരുത്താതെ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഒരു ഏറ്റുമുട്ടിലിന് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്തിന് ചില ഭരണ ഘടന അവകാശങ്ങളുണ്ട്. അത് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.