എല്‍ഡിഎഫിന്റെത് കള്ളവോട്ടുകൊണ്ട് നേടിയെടുത്ത വിജയം: കെ. സുധാകരന്‍

Posted on: May 16, 2014 7:04 pm | Last updated: May 16, 2014 at 7:12 pm

sudhakaranകണ്ണൂര്‍: എല്‍ഡിഎഫിന്റേത് അപരന്മാരും കള്ളവോട്ടും നേടിയെടുത്ത വിജയമെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ പറഞ്ഞു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

6900 വോട്ടുകളാണ് അപരന്മാര്‍ പിടിച്ചത്. അതിനൊപ്പം കള്ളവോട്ടും നടത്തിയാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്റെ നിയോജകമണ്ഡലത്തില്‍ വോട്ട് കുറഞ്ഞത് ഗൗരവമായി പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.