ഏറ്റവും കൂടുതല്‍ നിഷേധവോട്ട് മലപ്പുറത്ത്‌

Posted on: May 16, 2014 11:03 am | Last updated: May 16, 2014 at 11:16 am

NOTAതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ സ്ഥാനാര്‍ഥികളുടെ ലീഡും ഇടിവും കണക്കാക്കുന്നതിനിടക്ക് നിഷേധവോട്ടുകളുടെ എണ്ണവും ശ്രദ്ധേയമായി. ലഭ്യമായ വിവരമനുസരിച്ച് മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ നിഷേധ വോട്ട് ലഭിച്ചിരിക്കുന്നത്. പകുതി വോട്ട് എണ്ണിയപ്പോള്‍ 15000 വോട്ടാണ് നോട്ടക്ക് ഇവിടെ ലഭിച്ചിരിക്കുന്നത്. . പാലക്കാട് 3583, ആലത്തൂര്‍ 11344, തൃശൂര്‍ 7029, ചാലക്കുടി 3869, എറണാകുളം 5806, ഇടുക്കി 3056, കോട്ടയം 5685, ആലപ്പുഴ 4677, മാവേലിക്കര 3947, പത്തനം തിട്ട 7014, കോട്ടയം 4455, ആറ്റിങ്ങല്‍ 3435, തിരുവനന്തപുരം 2265 എന്നിങ്ങനെയാണ് ലഭ്യമായ കണക്ക്.