Connect with us

Ongoing News

മിഷന്‍ 676: ഗ്രാമീണ റോഡുകളുടെ പുനര്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയില്‍ (പി എം ജി എസ് വൈ) ഉള്‍പ്പെട്ട 1308 കിലോമീറ്റര്‍ വരുന്ന 548 ഗ്രാമീണ റോഡുകളുടെ നിര്‍മാണം പുനരാരംഭിക്കുമെന്ന് മന്ത്രി കെ സി ജോസഫ്. മുടങ്ങിക്കിടന്ന ഈ റോഡുകളുടെ പണി മിഷന്‍ 676ന്റെ ഭാഗമായി ഗ്രാമവികസന വകുപ്പാണ് പൂര്‍ത്തിയാക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന 61 റോഡുകള്‍ നൂറ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 57 കിലോമീറ്റര്‍ റോഡിന്റെ വിശദ വിവര റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച് അംഗീകാരം വാങ്ങും.
ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 676 ദിവസം കൊണ്ട് 1,400 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്തിന് മികച്ച മുന്നേറ്റം കൈവരിക്കാനായി. 2010-11ല്‍ തൊഴിലുറപ്പ് വിഹിതമായി 701 കോടി ചെലവിട്ട സ്ഥാനത്ത് 13-14ല്‍ 1,700 കോടി ചെലവാക്കാനായി. തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ഉത്പാദന മേഖലയുമായി ബന്ധപ്പെടുത്താനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Latest