തായ്‌ലന്‍ഡ് പ്രക്ഷോഭം: അജ്ഞാത ആക്രമണത്തില്‍ രണ്ട് മരണം

Posted on: May 16, 2014 12:31 am | Last updated: May 15, 2014 at 11:31 pm

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
പടിഞ്ഞാറന്‍ ബാങ്കോക്കിലെ ഭരണ കേന്ദ്രത്തിനടുത്ത് ക്യാമ്പ് ചെയ്ത് പ്രക്ഷോഭം നടത്തിവരികയായിരുന്നവര്‍ക്കു നേരെ പുലര്‍ച്ചെ മൂന്ന് മണിക്ക് ട്രക്കില്‍ എത്തിയ അജ്ഞാത സംഘം രണ്ട് തവണകളിലായി നിറയൊഴിക്കുകയായിരുന്നു. 21 പേര്‍ക്ക് പരുക്കേറ്റു. ആദ്യ ആക്രമണത്തില്‍ ആണ് രണ്ട് ഗാര്‍ഡുകള്‍ക്ക് വെടിയേറ്റത്.
2013 നവംബര്‍ 30ന് രാജ്യത്ത് ആരംഭിച്ച ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെയായി 24 പേരെങ്കിലും കൊല്ലപ്പെടുകയും 772 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.