ഖനിയപകടം: തുര്‍ക്കിയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തം

Posted on: May 16, 2014 6:00 am | Last updated: May 15, 2014 at 11:31 pm
SHARE

_74863294_74863192അങ്കാറ: തുര്‍ക്കിയില്‍ ഖനിയപകടത്തെ തുടര്‍ന്ന് തൊഴിലാളി യൂനിയനുകള്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭവുമായി രംഗത്ത്. പണിമുടക്ക് അടക്കമുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് രാജ്യത്തെ വലിയ തൊഴിലാളി യൂനിയനായ തുര്‍ക്കീസ് പബ്ലിക് വര്‍ക്കേഴ്‌സ് യൂനിയന്‍സ് കോണ്‍ഫെഡറേഷന്റെ തീരുമാനം.
അതേസമയം, ഖനിയപകടത്തില്‍ 282 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താതെയാണ് ഖനികളില്‍ തൊഴിലാളികള്‍ പണിയെടുക്കുന്നതെന്നും യൂനിയന്‍ ആരോപിച്ചു.
പ്രധാന നഗരങ്ങളിലെല്ലാം തെരുവുകള്‍ പ്രക്ഷോഭകര്‍ കീഴടക്കി. ഇസ്മീറില്‍ സംഘര്‍ഷമുണ്ടായി. സ്വകാര്യവത്കരണ നയങ്ങളാണ് രാജ്യത്ത് തുടരുന്നതെന്നും കുറഞ്ഞ വേതനത്തിലാണ് തൊഴിലാളികള്‍ ജീവിതം മുന്നോട്ടു നയിക്കുന്നത്. സോമയിലുണ്ടായ ഖനിയപകടത്തിന്റെ ഉത്തരവാദിത്വം അധികൃതര്‍ക്കാണെന്നും യൂനിയന്‍ ആരോപിച്ചു.
കൂടാതെ സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. അങ്കാറ, ഇസ്താംബൂളിലെ തക്‌സിന്‍ ചത്വരം എന്നിവിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.