തഅ്‌ലീം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

Posted on: May 16, 2014 12:20 am | Last updated: May 15, 2014 at 11:20 pm

പരപ്പനങ്ങാടി: തഅ്‌ലീമുല്‍ ഇസ്ലാം സ്ഥാപനങ്ങളുടെ സില്‍ വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢമായ സമാപനം. ഇന്നലെ രാവിലെ നടന്ന അലുംനി മീറ്റ് എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി വെള്ളിയാമ്പുറം ഉദ്ഘാടനം ചെയ്തു. എം അബൂബക്കര്‍ മാസ്റ്റര്‍,പരപ്പനങ്ങാടി എസ്.ഐ അനില്‍ കുമാര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ബിരുദധാരികളുടെ സമ്മേളനം എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അലവി സഖാഫി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ക്ലാസിന് നേതൃത്വം നല്‍കി. വൈകീട്ട് നടന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. പി കെ എസ് തങ്ങള്‍ തലപ്പാറ, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ജലീല്‍ സഖാഫി, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, എന്‍ എം സ്വാദിഖ് സഖാഫി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, നിയാസ് പുളിക്കലകത്ത് സംബന്ധിച്ചു