പുഴ മണല്‍ ബുക്കിംഗ് 19 മുതല്‍ ആരംഭിക്കും

Posted on: May 16, 2014 6:00 am | Last updated: May 15, 2014 at 10:31 pm

കാസര്‍കോട്: ജില്ലയില്‍ ഇ-മണല്‍ പദ്ധതിപ്രകാരം പുഴമണല്‍ പാസ്സിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് 19ന് ആരംഭിക്കും.ംംം.ഴുെലമസ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഈമാസം 26 മുതലുള്ള പുഴമണല്‍ ബുക്ക് ചെയ്യാം. ഇന്‍ര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വീടുകളില്‍നിന്നും മണല്‍ ബുക്ക് ചെയ്യാം. കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് കൗണ്ടറുകളില്‍ 20 മുതല്‍ പണമടച്ച് മണല്‍പാസ്സ് കൈപ്പറ്റാം. മണല്‍ പാസ്സ് ലഭിച്ചവര്‍ നിര്‍ബന്ധമായും അതാത് ദിവസം തന്നെ നേരിട്ട് കടവുകളില്‍നിന്ന് മണല്‍ എടുക്കണമെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
വാഹന മുടക്കം മുതലായ ഒഴിച്ചുകൂടാനാവാത്ത സന്ദര്‍ഭങ്ങളില്‍ ഒഴികെ പാസ്സില്‍ രേഖപ്പെടുത്തിയ ദിവസം മണല്‍ എടുക്കാത്തവര്‍ക്ക് തീയതി പുതുക്കി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994255690 എന്ന നമ്പറില്‍ ബന്ധപ്പെടണം.