സഅദിയ്യ ഓര്‍ഫനേജ് ഫെസ്റ്റ് നാളെ; നൂറുല്‍ ഉലമ ഉല്‍ഘാടനം ചെയ്യും

Posted on: May 16, 2014 6:00 am | Last updated: May 15, 2014 at 10:29 pm

ദേളി: സഅദിയ്യ യതീംഖാന വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സര പരിപാടിയായ ഓര്‍ഫനേജ് ഫെസ്റ്റിന് നാളെ തുടക്കം കുറിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനം സമ്മേളനം സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പാള്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ മാനേജര്‍ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
പ്രമുഖ പ്രഭാഷകനും സാഹിത്യകാരനുമായ ഡോ. ആര്‍ സി കരിപ്പത്ത് വിശിഷ്ടാതിഥിയായിരിക്കും. സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പാനൂര്‍ പ്രാര്‍ഥന നടത്തും. മുന്നൂറോളം വിദ്യാര്‍ഥികള്‍ മൂന്ന് ഗ്രൂപ്പുകളിലായി തൊണ്ണൂറോളം ഇനങ്ങളില്‍ മാറ്റുരക്കും. യതീംഖാന വിദ്യാര്‍ഥികളുടെ കയ്യെഴുത്ത് മാസികയായ എസ് ഓ.ടുഡേ യുടെ വാര്‍ഷിക പതിപ്പിന്റെ പ്രകാശനം നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഡോ: ആര്‍ സി കരിപ്പത്തിനു നല്‍കി പ്രകാശനം ചെയ്യും.
ഉന്നത വിജയം നേടിയവര്‍ക്ക് സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് അലി സഖാഫി തുടങ്ങിയവര്‍ അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്യും. ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പാള്‍ സിദ്ദീഖ് സിദ്ദീഖി, സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി എ അഹ്മദ് സഈദ്, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഉബൈദുല്ലാഹി സഅദി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ കരീം സഅദി എണിയാടി, എസ് എ അബ്ദുല്‍ ഹമീദ് മൗലവി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്‌റാഹിം സഅദി, ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി, ഹാഫിള് അഹ്മദ് സഅദി, ശറഫുദ്ദീന്‍ സഅദി, സജീര്‍ ബുഖാരി, ഡോ. അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.