കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിന്

Posted on: May 15, 2014 7:18 pm | Last updated: May 17, 2014 at 1:00 am

RAIN

തിരുവനന്തപുരം:കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം എത്തുന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങിയതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഇപ്രാവശ്യത്തെ കാലവര്‍ഷത്തില്‍ അഞ്ച് ശതമാനം കുറവ് പ്രതീക്ഷിക്കുന്നുണ്ട്.മഴയുടെ തുടക്കത്തിലായിരിക്കും ഇത് രേഖപ്പെടുത്തുകയെന്നും അധികൃതര്‍ പറഞ്ഞു.