മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു: ബേസില്‍ കോശിക്ക് ഒന്നാം റാങ്ക്

Posted on: May 15, 2014 4:37 pm | Last updated: May 15, 2014 at 4:48 pm

abdurab0തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബാണ് ഫലം പ്രഖ്യാപിച്ചത്. പ്രവേശന പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കും ആണ്‍കുട്ടികള്‍ക്കാണ്. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ബേസില്‍ കോശിക്ക് ഒന്നാം റാങ്കും അരുണ്‍ അശോകിന് രണ്ടാം റാങ്കും ലഭിച്ചു. അബിദ് അലിഖാനാണ് മൂന്നാം റാങ്ക്.

എസ് സി പട്ടികയില്‍ എസ്. സ്‌നേഹയ്ക്ക് ഒന്നാം റാങ്കും എന്‍. നവീന് രണ്ടാം റാങ്കും ലഭിച്ചു. എസ്ടി പട്ടികയില്‍ വി. ഐ. പ്രസീത ഒന്നാംറാങ്ക് നേടി, ഭവ്യയ്ക്കാണ് രണ്ടാം റാങ്ക്.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവരുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്കു ലഭിച്ചശേഷം അതുകൂടി ചേര്‍ത്തു സമീകരിച്ചാവും എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുക. സംസ്ഥാനത്തെ 327 കേന്ദ്രങ്ങളിലും ദല്‍ഹി,മുംബൈ,ദുബൈ, റാഞ്ചി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലുമായി ഒരു ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷയെഴുതിയിട്ടുണ്ട്.