ബിജെപിയെ പിന്തുണക്കില്ലെന്ന് എസ്പിയും ടിആര്‍ എസും

Posted on: May 15, 2014 12:41 pm | Last updated: May 18, 2014 at 4:15 pm
SHARE

chandra-shekar-raoന്യൂഡല്‍ഹി: കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ടിആര്‍എസും സമാജ് വാദി പാര്‍ട്ടിയും. എന്‍ഡിഎയെ പിന്തുണയ്ക്കില്ലെന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും തെലങ്കാനാ രാഷ്ട്ര സമിതി വ്യക്തമാക്കി. അതിനിടെ മോഡിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ എഐഎഡിഎംകെ നേതാവ് മലൈ സ്വാമിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ജയലളിതയും മോഡിയും സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഈ പ്രസ്താവനയെ തുടര്‍ന്നാണ് പുറത്താക്കിയത്.