ബാര്‍വാദികള്‍ക്ക് താക്കീതായി എസ് എസ് എഫ് പ്രതിഷേധ സായാഹ്നം

Posted on: May 15, 2014 12:41 am | Last updated: May 15, 2014 at 12:41 am

മീനങ്ങാടി: സമൂഹത്തിലെ അരുതായ്മകളും അധാര്‍മിക പ്രവണതകളും വ്യാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മദ്യത്തെ സമ്പൂര്‍ണമായി നിരോധിക്കണമെന്നും കേരളത്തില്‍ പൂട്ടിയിട്ട ബാറുകള്‍ തുറക്കാനായി വായാടിത്തം വിളിച്ചു പറയുന്ന രാഷ്ട്രീയ മേലാളന്‍മാര്‍ക്ക് എസ് എസ് എഫ് പ്രതിഷേധ സായാഹ്നം താക്കീതായി. രാഷ്ട്രീയ മണ്ഡലത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും മദ്യനിരോധ വിഷയത്തില്‍ കാണിക്കുന്ന അലമ്പാവം കൊണ്ട് സംഭവിക്കുന്ന സാമൂഹിക വിപത്തുകളില്‍ നിന്നും വിപത്തുകളില്‍ നിന്നും പാഠമുള്‍കൊള്ളണമെന്ന സന്ദേശമുയര്‍ത്തിയിട്ടും കോടതികള്‍പോലും തള്ളിക്കളഞ്ഞ് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ രാഷ്്ട്രീയക്കാര്‍ കാണിക്കുന്ന പാപ്പരത്തം തുറന്ന് കാട്ടി പ്രതിഷേധ റാലിക്ക് ശേഷമാണ് പ്രതിഷേധ സായാഹ്നം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത്. ജില്ലാ നേതാക്കളായ ബശീര്‍ സഅദി നെടുങ്കരണ, ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍, ഷമീര്‍ ബാഖവി പരിയാരം, ഷാഹിദ് സഖാഫി വെള്ളിമാട്, അബ്ദുര്‍റസാഖ്, ഷമീര്‍ തോമാട്ടുചാല്‍, റഫീഖ് കുപ്പാടിത്തറ എന്നിവര്‍ സംബന്ധിച്ചു.