ആരെയും പിരിച്ചുവിടാതെ കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും: മന്ത്രി തിരുവഞ്ചൂര്‍

Posted on: May 15, 2014 12:25 am | Last updated: May 15, 2014 at 12:25 am

തിരുവനന്തപുരം: ഒരു തൊഴിലാളിയെപോലും പിരിച്ചുവിടാതെയാകും കെ എസ് ആര്‍ ടി സിയില്‍ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുകയെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
37 കോടി രൂപയാണ് ഓരോ മാസവും പെന്‍ഷന്‍ ഇനത്തില്‍ നല്‍കേണ്ടി വരുന്നത്.
വര്‍ഷം 4444 കോടി രൂപയാണ് ആവശ്യം. പെന്‍ഷന്‍കാരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് വര്‍ഷംതോറും തുക വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ‘ഭാവിയിലുണ്ടാകുന്ന പ്രതിസന്ധികൂടി കണക്കിലെടുത്താണ് പാക്കേജ് തയാറാക്കേണ്ടത്. ഇതിനായി എല്‍ ഐ സിയുമായി ചില ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇതിനു പുറമെ ഒരു പുനരുദ്ധാരണ പാക്കേജ് കൂടി നടപ്പാക്കണമെന്ന് ധനകാര്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളികളുടെ സഹകരണത്തോടെയാകും റിവൈവല്‍ പാക്കേജ് നടപ്പിലാക്കുക.
ഇത് സംബന്ധിച്ച് തൊഴിലാളി യൂനിയനുകളുമായി സംസാരിച്ച് അവരുടെ പിന്തുണ ഉറപ്പുവരുത്തിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.