മദ്‌റസാ നവീകരണം: ഗ്രാന്‍ഡ് വിതരണം 24ന്

Posted on: May 15, 2014 12:57 am | Last updated: May 18, 2014 at 4:15 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്‌റസകള്‍ നവീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഗ്രാന്‍ഡിന്റെ രണ്ടാംഘട്ട വിതരണം ഈ മാസം 24ന് തൃശൂരില്‍ നടക്കും. മദ്‌റസകളുടെ ആധുനികവത്കരണത്തിനായി 35 കോടി രൂപയാണ് രണ്ടാംഘട്ടമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
24ന് രാവിലെ 10.30ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഗ്രാന്‍ഡ് വിതരണം ചെയ്യും. 1462 മദ്‌റസകള്‍ക്കാണ് കേരളത്തില്‍ ഗ്രാന്‍ഡ് നല്‍കുന്നത്.