ഐപിഎല്‍: ഹൈദരാബാദിനെതിരെ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം

Posted on: May 14, 2014 7:51 pm | Last updated: May 14, 2014 at 11:43 pm
vrudhiman_saha
വൃദ്ധിമാന്‍ സാഹ

ഹൈദരാബാദ്: ഹൈദറാബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റിന്റെ ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് ഒമ്പത് പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. സ്‌കോര്‍ ഹൈദരാബാദ് 205/5(20 ഓവര്‍) പഞ്ചാബ് 211/4 (18.3)

പഞ്ചാബിന് വേണ്ടി മനന്‍ വോഹ്‌റ(20 പന്തില്‍ 47)യും വൃദ്ധിമാന്‍ സാഹ(26 പന്തില്‍ 54) പിന്നാലെ വന്ന മാക്‌സ് വെല്‍ പതിവുപോലെ വെടിക്കെട്ട് തുടര്‍ന്നതോടെ (22 പന്തില്‍ 43) പഞ്ചാബ് ജയം ഉറപ്പിച്ചു. മിശ്രയെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തിനിടെ മാക്‌സ്‌വെല്‍ പുറത്തായെങ്കിലും മില്ലറും ബെയ്‌ലിയും ചേര്‍ന്ന് പഞ്ചാബിന് മികച്ച വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും(20) ശിഖര്‍ ധവാനും (45) മികച്ച തുടക്കം നല്‍കി. പിന്നീട് വന്ന നമാന്‍ ഓജയും(79*) ഡേവിഡ് വാര്‍ണറും (44) റണ്‍സും നേടി.