പ്ലസ് ടു ഫലം: സഅദിയ്യക്ക് ഉന്നത വിജയം; ആഹ്ലാദിക്കാന്‍ ഫാരിസില്ല

Posted on: May 14, 2014 6:30 pm | Last updated: May 14, 2014 at 6:30 pm

സഅദാബാദ്: പ്ലസ് ടു പരീക്ഷ എഴുതിയ ദേളി ജാമിഅ സഅദിയ്യയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടി. സഅദിയ്യ ദഅ്‌വാ കോളേജ് 85% ശതമാനവും, ആര്‍ട്‌സ് കോളേജ് 74% ശതമാനവും വിജയം കൈവരിച്ചു.
അതേ സമയം പ്ലസ് ടു വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫാരിസ് വിജയം ഫലം ആഹ്ലാദിക്കാന്‍ ഇല്ലാത്തത് സഅദിയ്യയുടേയും കൂട്ടുകാരുടേയും നൊമ്പരമായി. മജിര്‍പള്ള സ്വദേശിയായ മുഹമ്മദ് ഫാരിസ് കഴിഞ്ഞ ഏപ്രില്‍ 24 ന് കര്‍ണാടകയിലെ കന്യാനക്കടുത്ത് വാഹനാപകടത്തില്‍ മരണപ്പെട്ടത്.
വിജയികളെ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ. എസ്. ആറ്റകോയ തങ്ങള്‍ കുമ്പോള്‍, സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ജനറല്‍ മനേജര്‍ നൂറുല്‍ ഉലമാ എം. എ. അബ്്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ എന്നിവര്‍ അഭിനന്ദിച്ചു.