മൈസൂരില്‍ വാഹനാപകടം: ഒന്‍പത് മരണം

Posted on: May 14, 2014 9:13 am | Last updated: May 14, 2014 at 11:43 pm
misoor-accident
അപകടത്തില്‍പ്പെട്ട് തകര്‍ന്ന ടെംബോ വാന്‍. (ടിവി ചിത്രം)

മൈസൂര്‍: മൈസൂരില്‍ വാഹനാപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. കേരള – കര്‍ണാടക അതിര്‍ത്തിയിലെ മംഗലാപുരം ദെര്‍ളിക്കട്ട സ്വദേശിളാണ് മരിച്ചത്. ഇവരില്‍ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടും. പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മൈസൂരിനടുത്ത പെരിയപട്ടണത്താണ് അപടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടെംബോ ട്രാവലര്‍ പാചകവാതകം കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുത്തുപോട്ട ദര്‍ഗ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന ദര്‍ളിക്കട്ടിയിലെ സെയ്തും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മൃതദേഹങ്ങള്‍ മൈസൂര്‍ കെ.ആര്‍ . ആസ്പത്രയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരും ഇവിടെയാണ് ചികിത്സയില്‍ കഴിയുന്നത്.