രണ്ട് മുന്‍ സോളിസിറ്റര്‍മാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ ശിപാര്‍ശ

Posted on: May 14, 2014 9:02 am | Last updated: May 14, 2014 at 11:43 pm

gopal-subrahmanyam-and-nariന്യൂഡല്‍ഹി: മുന്‍ സോളിസിറ്റര്‍ ജനറലുമാരായ രണ്ട് പേരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ ചീഫ് ജസ്റ്റിസ് ആര്‍ം എം ലോധ അധ്യക്ഷനായ കൊളീജിയം ശിപാര്‍ശ ചെയ്തു. ഗോപാല്‍ സുബ്രഹ്മണ്യത്തേയും, രോഹിന്‍ടണ്‍ നരിമാനേയും സുപ്രിം കോടതി ജഡ്ജിമാരാക്കണമെന്നാണ് ശിപാര്‍ശ. ഇവര്‍ക്കു പുറമേ കൊല്‍ക്കത്ത ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായ അരുണ്‍ മിശ്രയേയും ഒഡീഷ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായ ആദര്‍ശ് കുമാര്‍ ഗോയലിനേയും സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ അനുമതിക്ക് ശേഷം രാഷ്ട്രപതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. 1999ല്‍ സന്തോഷ് ഹെഡ്‌ഗെയാണ് അവസാനമായി നേരിട്ട് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്