ഒറ്റപ്പാലം സോണ്‍: യൂത്ത് കോണ്‍ഫറന്‍സിന് തുടക്കമായി

Posted on: May 14, 2014 5:51 am | Last updated: May 14, 2014 at 12:51 am

ഒറ്റപ്പാലം: മനസുകള്‍ വികൃതമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ മനുഷ്യമനസുകളെ ഉയര്‍ത്തി പിടിക്കാനുള്ള എസ് വൈ എസിന്റെ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് എം ഹംസ എം എല്‍ എ എസ് വൈ എസ് ഒറ്റപ്പാലം യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രതിനിധി ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദംഹം. നന്മക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങള്‍ വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാനുഷിക ബോധമുള്ള പുതിയ തലമുറയെ സൃഷ്ടിക്കാനുള്ള എസ് വൈ എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയമുണ്ടാകുമെന്നുംഎം എല്‍ എ പറഞ്ഞു.
അമീര്‍ അബ്ദുറശീദ് അശറഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സംഘടനകാര്യ സെക്രട്ടറി സുലൈമാന്‍ചുണ്ടമ്പറ്റ ആമുഖപ്ര‘ാഷണം നടത്തി. എസ് എസ് എഫ് ജില്ലാ സെക്രട്ടറി സൈതലവി പൂതക്കാട്. ഹാഫിസ് ഷാജഹാന്‍, നൗഫല്‍ അല്‍ഹസനി, അലിയാര്‍ മാസ്റ്റര്‍, നാസര്‍തെക്കിനിമഠം പ്രസംഗിച്ചു. നേരത്തെ ഹാജി മുഹമ്മദ് മുസ് ലിയാര്‍ പതാക ഉയര്‍ത്തി.സോണ്‍ പ്രസിഡന്റ് തഖ് യു്ദ്ദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി.
പഠന ക്ലാസുകള്‍ക്ക് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി ആത്മീയം വിഷയത്തിലും ഉമര്‍ ഓങ്ങല്ലുര്‍ യൗവനം നാടിനെ നിര്‍മിക്കുന്നുവെന്ന വിഷയത്തിലും അബ്ദുറശീദ് സഖാഫി പത്തിപ്പിരിയം പ്രസ്ഥാനം ചരിത്രം മുന്നേറ്റം വിഷയത്തിലും ക്ലാസ്സെടുത്തു. ഇസ് ലാമിക ജീവിതം വിഷയത്തില്‍ കെ കെ എം സഅദി ആലിപ്പറമ്പും, ആദര്‍ശം വിഷയത്തില്‍ അബ്ദുറശീദ് സഖാഫി ഏലക്കുളവും കര്‍മശാസ്ത്ര വിഷയത്തില്‍ ഇസ്സുദ്ദീന്‍ സഖാഫി കൊല്ലവും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
മുഈനുദ്ദീന്‍ തങ്ങള്‍, സൈതലവി മുസ് ലിയാര്‍, ഇസ്മാഈല്‍ സഖാഫി. അക്ബര്‍ ഹാജി. നൗഷാദ്, മൊയ്തീന്‍ ഹാജി, മുഹമ്മദ് കുട്ടി ലത്വീഫി, ഹമീദ് മുസ് ലിയാര്‍, മാനുഹാജി,നൗറഫല്‍, വീരാന്‍ അല്‍ഹസനി, ഇബ്രാഹിം കുട്ടി, അബ്ദു മുസ് ലിയാര്‍, റിനീഷ്, അബ്ദുസമദ് ഫാളിലി പങ്കെടുത്തു.
ഇന്ന് വൈകീട്ട് വൈകീട്ട് നാലിന് ആര്‍ എസ് റോഡില്‍ നിന്നാരംഭിക്കുന്ന റാലി ഈസ്റ്റ് ഒറ്റപ്പാലം താജുല്‍ ഉലമ നഗറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്യും.
സോണ്‍ പ്രസിഡന്റ് തഖ് യുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. കുറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും