അര്‍ബുദ രോഗികള്‍ക്ക് ധനസഹായം

Posted on: May 14, 2014 5:50 am | Last updated: May 14, 2014 at 12:50 am

പാലക്കാട്: അര്‍ബുദ രോഗ ചികിത്സക്ക് ആരോഗ്യവകുപ്പ് ധനസഹായം നല്‍കുന്നു. 2013 ഏപ്രില്‍ ഒന്ന് മുതല്‍ 2014 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ ആശുപത്രിയില്‍ ചികിത്സ നേടിയിട്ടുളളവര്‍ക്കാണ് ധനസഹായം.
അപേക്ഷാഫോറം താലൂക്ക് ആശുപത്രി, സാമൂഹ്യ ആരോഗ്യ കേന്ദ്രം, പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ചികിത്സാ സഹായം ബി പി എല്‍ വിഭാഗക്കാര്‍ക്കും പ്രതിവര്‍ഷ വരുമാനം ഒരു ലക്ഷം രൂപ വരെയുളള എ പി എല്‍ വിഭാഗക്കാര്‍ക്കും ലഭിക്കും.
ബി പി എല്‍കാര്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും എ പി എല്‍ വിഭാഗക്കാര്‍ വാര്‍ഷിക വരുമാനം തെളിയിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയോ, മെമ്പറിന്റെയോ, വില്ലേജ് ഓഫീസറുടെയോ സാക്ഷ്യപത്രം കൂടി ഹാജരാക്കണമെന്ന് ജില്ലാ കാന്‍സര്‍ കെയര്‍ നോഡല്‍ ഓഫീസറും, ഡെപ്യൂട്ടി ഡി എം ഒ കൂടിയായ ഡോ. ആര്‍. പ്രഭുദാസ് അറിയിച്ചു.
അപേക്ഷ ചികിത്സിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രത്തോടൊപ്പം ജൂണ്‍ 15 ന് മുമ്പ് പഞ്ചായത്തിലെ സാന്ത്വന പരിചരണ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ലഭിക്കുന്ന അപേക്ഷ പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് അറിയിപ്പ് വരുന്ന മുറയ്ക്ക് ജില്ലാ കാന്‍സര്‍ കെയര്‍ യൂണിറ്റില്‍ സമര്‍പ്പിക്കും. ഫോണ്‍ : 9495857322, 9544744666, 9747211706.