പിണങ്ങോട് വയനാട് ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറിക്ക് ഉജ്ജ്വല ജയം

Posted on: May 14, 2014 12:47 am | Last updated: May 14, 2014 at 12:47 am

പിണങ്ങോട് : ഹയര്‍സെക്കന്ററി പരീക്ഷഫലത്തില്‍ പിണങ്ങോട് വയനാട് ഓര്‍ഫനേജ ് ഹയര്‍സെക്കന്ററിക്ക് ഉജജ്വല വിജയം .ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ സ്ഥാപനമാണിത്. സയന്‍സ് വിഭാഗത്തില്‍ 96.09 ശതമാനവും ഹ്യുമാനിറ്റീസില്‍ 92.45 ശതമാനവും വിജയമുായി.മിഥുന മധു 1200 ല്‍ 1200 മാര്‍ക്ക് നേടി സ്‌ക്കൂള്‍ വിജയത്തിന് മാറ്റ്‌വര്‍ധിപ്പിച്ചു. ജില്ലയില്‍ എയിഡഡ് മേഖലയില്‍ രണ്ടാംസ്ഥാനവും ഈ സ്ഥാപനം നില നിര്‍ത്തി.
. സയന്‍സ് വിഭാഗത്തില്‍ മിഥുന മധു, നസീംമുഹമ്മദ്, അമൃതവരേണ്യ, ദീപ്തിഗോവിന്ദ്, ജോമിന്‍ജയിംസ്, അഭിനമാത്യു, ഹര്‍ഷ, അനിരുദ്ധ്, ശ്രീരാം, ഷഹാന.പി, ഹാസിലബീഗം. എന്നീ 11 വിദ്യാര്‍ഥികള്‍ മൂഴുവന്‍ വിഷയങ്ങളില്‍ എ പ്ലസിനും 12 വിദ്യാര്‍ഥികള്‍ ഒരു വിഷയമൊഴികെ ബാക്കി വിഷയങ്ങളില്‍ എ+ നും അര്‍ഹരായി. സയന്‍സില്‍ 179 ഉം ഹ്യുമാനിറ്റീസില്‍ 53 ഉം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 172 പേര്‍ സയന്‍സില്‍ നിന്നും 49 പേര്‍ ഹ്യുമാനിറ്റീസില്‍ നിന്നും ഉപരി പഠനത്തിന് അര്‍ഹരായി. വൈത്തിരി ഉപജില്ലയിലെ ഏറ്റവും ഉയര്‍ന്ന വിജയം നേടിയ സ്ഥാപനമെന്ന പേര് കരസ്ഥമാക്കി. ഗ്രാമീണ മേഖലയില്‍ സ്ഥിതി ചെയ്യുന്നതും സാധാരണക്കാരുടെയും, കൂലിത്തൊഴിലാളികളുടേയും, ഓര്‍ഫനേജിലെയും വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്‌ക്കൂള്‍ ശാസ്ത്ര- കലാ- സ്‌പോര്‍ട്‌സ് മേഖലകളിലും ജില്ലയില്‍ മേല്‍ക്കൈ നിലനിര്‍ ത്തുന്ന സ്ഥാപനമാണ്. സം സ്ഥാന നിലവാരത്തേക്കാള്‍ എക്കാലവും ഉന്നത നിലവാരം നിലനിര്‍ത്തിയിട്ടുള്ള ഈ സ്ഥാ പനം 2014 ലും പ്രതീക്ഷ സഫലമാക്കി.
ചിട്ടയായ പഠന പ്രവര്‍ത്തനവും അധ്യാപക,പി.ടി.എ മാനേജ്‌മെന്റ് കൂട്ടായ്മയും ഉന്നത നിലവാരം നില നിര്‍ ത്താന്‍ തുണച്ചതായി പ്രിന്‍ സിപ്പാള്‍ അറിയിച്ചു. വിജയികളെ മാനേജ്‌മെന്റ്ും പി.ടി.എ യും അഭിനന്ദിച്ചു.