മര്‍കസ് വയനാട് ഓര്‍ഫനേജിന് മൂന്നാം തവണയും നൂറു ശതമാനം വിജയം

Posted on: May 14, 2014 2:46 am | Last updated: May 14, 2014 at 12:46 am

ചിറക്കമ്പം: മര്‍കസ് വയനാട് ഓര്‍ഫനേജില്‍ പ്ലസ് ടു പരീക്ഷ എഴുതിയ പതിനേഴ് വിദ്യാര്‍ഥിനികളും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച് മൂന്നാം വര്‍ഷവും നൂറ് ശതമാനം നിലനിര്‍ത്തി.എസ് എസ് എല്‍ സി പാസായ നിര്‍ധരരായ പെണ്‍കുട്ടികള്‍ക്കാണ് സ്ഥാപനത്തില്‍ പ്രവേശനം നല്‍കുന്നത്.ഹാദിയപ്ലസ് വണ്‍,പ്ലസ് ടു ക്ലാസുകള്‍ക്ക് പുറമെ അഫ്‌സലുല്‍ ഉല മാ, ബിഎ ഇംഗ്ലീഷ് ക്ലാസുകളിലേക്കും പ്രവേശനം നല്‍കുന്നുണ്ട്.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുടെ അഫ്‌ലിയേഷനും കേരളാ സര്‍ക്കാരിന്റെ അംഗീകൃത കംപ്യൂട്ടര്‍ സെന്ററായ സി-ഡിറ്റ് സെന്ററും ഈവര്‍ഷം സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.പരീക്ഷയില്‍ വിജയിച്ച എല്ലാ വിദ്യാര്‍ഥിനികളേയും ടീച്ചേഴ്‌സിനേയും മാനേജ്‌മെന്റും സ്റ്റാഫ്കൗണ്‍സിലും അഭിനന്ദിച്ചു.സൈദ് ബാഖവി കല്ലൂര്‍, ചെറുവേരി മുഹമ്മദ് സഖാഫി,ഉമര്‍ സഖാഫി പാക്കണ,യൂനുസ് സഖാഫി പുല്ലാളൂര്‍, അനീസ് മന്നാനി ദേവര്‍ശോല തുടങ്ങിയവര്‍ സംബന്ധിച്ചു.ഏതാനും വിദ്യാര്‍ഥിനികള്‍ക്ക് കൂടി ഈ വര്‍ഷം പ്രവേശനം നല്‍കുന്നുണ്ട്.താല്‍പര്യമുള്ളവര്‍ ഈ മാസം 24ന് രാവിലെ 9.30ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. വിശദ വിവരങ്ങള്‍ക്ക് 04936 270856, 9947628455 എന്നീ നമ്പറികളില്‍ ബന്ധപ്പെടുക.