എത്തിയോസ് ക്രോസ് കേരള വിപണിയില്‍

Posted on: May 14, 2014 12:42 am | Last updated: May 14, 2014 at 12:43 am

TOYOTO ETIOSകൊച്ചി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കമ്പനി അതിന്റെ ആദ്യ ക്രോസോവറായ ദി ന്യൂ എത്തിയോസ് ക്രോസിന്റെ കേരളത്തിലെ ലോഞ്ചിംഗ് കൊച്ചിയില്‍ നടത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍, ഗ്രേയ്റ്റര്‍ നോയിഡയില്‍ നടന്ന 12ാമത് ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ക്രോസ് ജനപ്രിയ വാഹനങ്ങളായ എത്തിയോസും ലിവയും ഉള്‍ക്കൊള്ളുന്ന എത്തിയോസ് ഫാമിലിയിലെ പുതിയ അംഗമാണ്്.
നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ഫര്‍സാദ്, നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ വൈസ് പ്രസിഡന്റ ് എല്‍ദോ ബഞ്ചമിന്‍ എന്നിവരും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു.
ഒരു എസ് യു വിക്ക് ചേരുന്ന പൗരുഷമാര്‍ന്ന രൂപവും ഡ്രൈവിംഗ് സുഖവും ഒത്തുചേരുന്ന ന്യൂ എത്തിയോസ് ക്രോസില്‍ ഇന്ധനക്ഷമതക്കൊപ്പം ഹാച്ചിന്റെ സൗകര്യങ്ങളും സംഗമിക്കുന്നു. വ്യത്യസ്തതയും പുതുമയുമുള്ള ഒരു വാഹനം തേടുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന സവിശേഷമാര്‍ന്ന ഡിസൈനാണ് ദി ന്യൂ എത്തിയോസ് ക്രോസിനുള്ളത്. പുറമേ ഒതുക്കമുള്ള രൂപകല്‍പ്പനയോടു കൂടിയതാണെങ്കിലും ഉള്‍വശം വിശാലമാണ്. ഇതോടൊപ്പം ഡ്രൈവിംഗ് ക്ഷമതയും പാര്‍ക്ക് ചെയ്യാന്‍ എളുപ്പവുമുള്ളതിനാല്‍ നഗരയാത്രകള്‍ക്ക് ഏറ്റുവും അനുയോജ്യമാണ് എത്തിയോസ് ക്രോസ്. 1.5 ലിറ്റര്‍, 1.2 പെട്രോള്‍ എന്‍ജിനുകള്‍, 1.4ഡി 4 ഡി ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെ നാല് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം ലഭിക്കും. 5,83,682 രൂപ മുതല്‍ 7,50,784 രൂപ വരെയാണ് വില.
എത്തിയോസ് ക്രോസ് പുതിയ സ്‌പോട്ടി കളറായ ഇന്‍ഫെര്‍ണോ ഓറഞ്ച് നിറത്തിലും കൂടാതെ അള്‍ട്രാമറൈന്‍ ബ്ലൂ, ക്ലാസിക് ഗ്രേ, സിംഫണി സില്‍വര്‍, സെലസ്റ്റിയല്‍ ബ്ലാക്ക്, വൈറ്റ്, വെര്‍മില്യന്‍ റെഡ്, ഹാര്‍മണി ബീജ് എന്നീ ഏഴ് നിറങ്ങളിലും ലഭ്യമാണ്. ലോകപ്രശസ്തമായ ടൊയോട്ടയുടെ ക്യൂ ഡി ആര്‍(ക്വാളിറ്റി, ഡ്യൂറിലിറ്റി, റിലയബിലിറ്റി) വാഗ്ദാനവും ഈ വാഹനം ഉള്‍ക്കൊള്ളുന്നു.