Connect with us

National

തിരഞ്ഞെടുപ്പിന് ചെലവ് 3426 കോടി

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് സര്‍ക്കാര്‍ ചെലവാക്കിയത് 3426 കോടി രൂപ. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള കണക്കാണിത്. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കല്‍ വോട്ടെണ്ണല്‍ തുടങ്ങിയ ചെലവുകള്‍ കൂടാതെയാണിത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 131 ശതമാനം കൂടുതലാണിത്. 2009 ല്‍ 1483 കോടി രൂപയായിരുന്നു തിരഞ്ഞെടുപ്പ് ചെലവ്. തിരഞ്ഞെടുപ്പുമായി മൊത്തം പ്രതീക്ഷിക്കുന്ന ചെലവ് 30.000 കോടി രൂപയാണ്. ഒമ്പത് ഘട്ടങ്ങളിലായി വോട്ടെടുപ്പിന് മാത്രം ചെലവായ തുകയാണ് 3426 കോടി രൂപ.
സ്ഥാനാര്‍ഥികളും മറ്റും നല്‍കുന്ന കണക്കുകള്‍ സമര്‍പ്പിക്കുന്നതോടെ തുക ഇനിയും ഉയരും. വോട്ടര്‍ ബോധവത്കരണ ക്യാമ്പയിനുകള്‍, വോട്ടര്‍ സ്ലിപ്പ് വിതരണം, വോട്ടര്‍ വെരിഫെയ്ഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നിവയുടെ ചെലവുകളും ഇതില്‍ ഉള്‍പ്പെടും. 1952 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 മടങ്ങ് ചെലവ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു വോട്ടര്‍ക്കുള്ള ചെലവ് 60 രൂപയാണ്. ഇത് 2009 ല്‍ 12 രൂപയായിരുന്നു. 1952 ല്‍ തിരഞ്ഞെടുപ്പ് ചെലവ് 10.45 കോടി രൂപയായിരുന്നു.