ഐപിഎല്‍; രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റ് വിജയം

Posted on: May 13, 2014 10:47 pm | Last updated: May 14, 2014 at 12:34 am

jadejaറാഞ്ചി; രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ വിജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഒരിക്കല്‍കൂടി ഫിനിഷിംഗ് പാടവം പുറത്തെടുത്തപ്പോള്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയം കൈപ്പിടിയിലൊതുക്കിയത്.
ജയത്തോടെ 16 പോയിന്റുമായി ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഒന്നാം സ്ഥാനത്തെത്തി. രാജസ്ഥാനെതിരെ 149 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് അവസാന ഓവറില്‍ വേണ്ടിയിരുന്നത് 12 റണ്‍സാണ്. 16 പന്തില്‍ ഒരു ഫോറും സിക്‌സറും അടക്കം 26 റണ്‍സെടുത്ത ധോണിയുടെ മികച്ച പ്രകടനമാണ് ചെന്നൈയ്ക്ക് ജയം നേടിക്കൊടുത്തത്. മികച്ച ബൗളിംഗ് പ്രകടനത്തോടെ രണ്ട് വിക്കറ്റും നിര്‍ണ്ണായകമായ 11 റണ്‍സും നേടിയ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണര്‍ സ്മിത്ത് 44 റണ്‍സും ഡുപ്ലെസിസ് 38 റണ്‍സും നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന്‍ നായകന്‍ വാട്‌സണ്‍ന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലായിരുന്നു 148 റണ്‍സെടുത്തത്. രാജസ്ഥാന് വേണ്ടി അങ്കിത് ശര്‍മ്മ 2 വിക്കറ്റ് വീഴ്ത്തി.