ദുബൈ നിങ്ങളോട് സംസാരിക്കുന്നു

Posted on: May 13, 2014 10:29 pm | Last updated: May 13, 2014 at 10:29 pm
New Image
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ബ്രാന്‍ഡ് ദുബൈയുടെ ചടങ്ങില്‍

ദുബൈ: ദുബൈ നഗരത്തെ ചിത്രശാലയാക്കി മാറ്റുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.
ദുബൈ മീഡിയാ ഓഫീസില്‍ ബ്രാന്‍ഡ് ദുബൈയുടെ ഭാഗമായി ‘ദുബൈ നിങ്ങളോട് സംസാരിക്കുന്നു’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈഖ് മുഹമ്മദ്.
ദുബൈയുടെ മുഖച്ഛായ മാറ്റുന്ന, മനോഹരമാക്കുന്ന ചിത്രകലാ പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കണം. യു എ ഇയുടെ സാംസ്‌കാരിക വൈവിധ്യം പ്രതിഫലിക്കണം.
നഖീല്‍, മെയ്ദാന്‍, ഇമാര്‍, ദുബൈ ഹോള്‍ഡിംഗ് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ബ്രാന്‍ഡ് ദുബൈ കൈകോര്‍ക്കും. തെരുവുകളിലും മുഖ്യ ശ്രദ്ധാകേന്ദ്രങ്ങളിലും ചിത്രങ്ങളും കരവിരുതുകളും കൊണ്ട് അലങ്കരിക്കും.
നിങ്ങള്‍ ദുബൈയെ ഒരു ഓപ്പണ്‍ മ്യൂസിയമാക്കണം. എല്ലാ കലാകാരന്മാര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.