കുടിവെള്ളപ്ലാന്റ് കത്തിനശിച്ചു

Posted on: May 13, 2014 8:00 pm | Last updated: May 13, 2014 at 8:25 pm
SHARE

അജ്മാന്‍: ദിവസങ്ങള്‍ക്കകം ഉദ്ഘാടനം നടക്കാനിരുന്ന കുടിവെള്ള പ്ലാന്റ് കത്തിനശിച്ചു. അജ്മാനിലെ ജുര്‍ഫ് പ്രദേശത്തുള്ള റെയിന്‍ബോ കുടിവെള്ള പ്ലാന്റിലാണ് ഇന്നലെ രാവിലെ 11 മണിയോടെ തീ പിടുത്തമുണ്ടായത്.
യു എ ഇ കുടിവെള്ള മാര്‍ക്കറ്റില്‍ വന്‍ സ്വീകാര്യതയുള്ള ബ്രാന്‍ഡായ റെയിന്‍ബോ വെള്ളത്തിന്റെ നിലവിലുള്ള അജ്മാനിലെ തന്നെ പ്ലാന്റിനു പുറമെ കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി പുതിയ വിശാലമായ പ്ലാന്റിന്റെ അവസാന പണികള്‍ നടന്നുകൊണ്ടിരിക്കെയാണ് തീ പിടിച്ചത്.
തൊട്ടടുത്തുള്ള ടിഷ്യു സൂക്ഷിക്കുന്ന വെയര്‍ഹൗസില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് റെയിന്‍ബോ കമ്പനി ഉടമസ്ഥര്‍ പറഞ്ഞു. ഈയാഴ്ചക്കുള്ളില്‍ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചതായിരുന്നു പുതിയ പ്ലാന്റ്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി കമ്പനി ഉടമസ്ഥര്‍ അറിയിച്ചു. ഉമ്മുല്‍ ഖുവൈനിലെ മഹ്മൂദ് ഹാജി കടവത്തൂര്‍ മാനേജിംഗ് പാര്‍ട്ണറായുള്ള അല്‍ഹറം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കുടിവെള്ള പ്ലാന്റ്.