സബകയില്‍ ബഹുനില പാര്‍ക്കിംഗ് കേന്ദ്രം തുറന്നു

Posted on: May 13, 2014 8:00 pm | Last updated: May 13, 2014 at 8:19 pm
SHARE

New Imageദുബൈ: ദേര സബകയിലെ ബഹുനില പാര്‍ക്കിംഗ് കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ന്നതായി ആര്‍ ടി എ ടെക്‌നിക്കല്‍ സര്‍വീസ് സെക്ടര്‍ ഡയറക്ടര്‍ ബാസില്‍ ഇബ്‌റാഹീം സഅദ് അറിയിച്ചു.
നാലുമാസം മുമ്പാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. 365 പാര്‍ക്കിംഗ് ഇവിടെയുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള പാര്‍ക്കിംഗ് കേന്ദ്രമാക്കി മാറ്റുകയായിരുന്നു ലക്ഷം. പാര്‍ക്കിംഗ് പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്തു.
മണിക്കൂറിന് മൂന്ന് ദിര്‍ഹമാണ് ഈടാക്കുക. 2013ല്‍ ദിവസം ശരാശരി 1,500 വാഹനങ്ങള്‍ ഇവിടെ പാര്‍ക്കു ചെയ്യാറുണ്ടായിരുന്നു. നാലുമാസം മുമ്പാണ് അറ്റകുറ്റപ്പണി തുടങ്ങിയതെന്നും ബാസില്‍ അറിയിച്ചു. 3.4 കോടി ദിര്‍ഹമാണ് പാര്‍ക്കിംഗ് നിര്‍മിക്കാന്‍ ചെലവഴിച്ചത്.