ബഗ്ദാദില്‍ സ്‌ഫോടന പരമ്പര: 25 പേര്‍ കൊല്ലപ്പെട്ടുു

Posted on: May 13, 2014 4:36 pm | Last updated: May 13, 2014 at 4:36 pm

iraq blast

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ സ്‌ഫോടന പരമ്പരയില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. ശിയാ ഭൂരിപക്ഷ മേഖലയിലായിരുന്നു സ്‌ഫോടനങ്ങള്‍. ഇമാം അലി (റ)വിന്റെ ജന്മദിനം ആഘോഷം നടക്കുന്നതിനിടെ പലയിടത്തും കാര്‍ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

എട്ട് കാര്‍ബോംബുകളാണ് പലയിടത്തായി പൊട്ടിത്തെറിച്ചത്. സദര്‍സിറ്റിയിലായിരുന്നു ആദ്യ സഫോടനം. ഇവിടെ നാല് പേര്‍ മരിച്ചു. ബലദിയയില്‍ ഒരു ട്രാഫിക് പോലീസ് ഓഫീസിന് സമീപം രണ്ട് കാര്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചു. ജാമില സിറ്റിയിലെ കച്ചവട കേന്ദ്രത്തില്‍ കാര്‍ ബോബ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു.