എക്‌സിറ്റ് പോള്‍: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

Posted on: May 13, 2014 10:29 am | Last updated: May 14, 2014 at 7:00 pm
SHARE

bombay_stock_exchan_331273aമുംബൈ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണി കുതിച്ച് കയറി. കേന്ദ്രത്തില്‍ സുസ്ഥിരമായ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന തോന്നല്‍ പരന്നതോടെ വിപണിയിലേക്ക് നിക്ഷേപകര്‍ ഒഴുകുകയായിരുന്നു.

സെന്‍സെക്‌സ് 312.02 പോയന്റ് മുന്നേറി 23,863.02ലും നിഫ്റ്റി 92.80 പോയന്റ് നേട്ടത്തോടെ 7,107.05ലുമാണ് രാവിലെ 9.30ന് വ്യാപാരം തുടരുന്നത്.
23729.78 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 23921.91ലേക്കും 7,080.00ല്‍ തുടങ്ങിയ നിഫ്റ്റി 7,116.20ലേക്കും ഉയര്‍ന്നു. ഇരുസൂചികകളും ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിലയാണിത്.