ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 79.39 ശതമാനം വിജയം

Posted on: May 13, 2014 3:00 pm | Last updated: May 14, 2014 at 1:18 pm

sslc plustwoതിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 79.39 ശതമാനം കുട്ടികളാണ് വിജയിച്ചത്. 2.78 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ് ഇത്തവണ വിജയശതമാനം. കഴിഞ്ഞ വര്‍ഷം വിജയം 81.34 ശതമാനമായിരുന്നു. 783 പേര്‍ക്ക് എല്ലാവിഷയത്തിലും എപ്ലസ് നേടി. വിഎച്ച്എസ്എസ്സി വിഭാഗത്തില്‍ 74.81 ശതമാനം പേര്‍ വിജയിച്ചു. കലാമണ്ഡലം സ്‌കൂളില്‍ 95.31 ശതമാനം പേര്‍ വിജയിച്ചു.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ജയിച്ചത് എറണാകുളം ജില്ലയിലാണ്. 84.39 ശതമാനം പേര്‍ വിജയിച്ച എറണാകുളത്താണ് കൂടുതല്‍ എ പ്ലസ് നേടിയയും. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ ജയിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 71.73 ശതമാനം പേരാണ് ഇവിടെ ജയിച്ചത്.  സര്‍ക്കാര്‍സ്‌കൂളുകളില്‍ 78.77 ശതമാനമാണ് വിജയം. എയ്ഡഡ് സ്‌കൂളുകളില്‍ 82 ശതമാനവും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 69.75 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു.

91.67 ശതമാനം വിദ്യാര്‍ത്ഥികളും ജയിച്ച പട്ടം സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാം സ്ഥാനത്ത്. മലപ്പുറം ജില്ലയിലെ പാലേമാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ യഥാക്രമം 88.36, 8591 ശതമാനം വിജയം നേടി.

മാര്‍ച്ചില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് പരാജയപ്പെട്ട വിഷയങ്ങളില്‍ സേ പരീക്ഷ എഴുതാം. ഇതിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 20 ആണ്. സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ മൂന്ന് മുതല്‍ 7 വരെ നടക്കും. പുനര്‍മൂല്യ നിര്‍ണത്തിന് മെയ് 28 വരെ അപേക്ഷിക്കാം.

വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്്. 67 ക്യാമ്പുകളിലായായിരുന്നു മൂല്യ നിര്‍ണയം.

ഫലം സിറാജ്‌ലൈവ് ഡോട്ട് കോമിലും www.kerala.gov.in,www.dhse.gov.in,www.keralaresults.nic.in,www.prd.kerala.gov.in എന്നീ വെബ് സൈറ്റുകളിലും ലഭ്യമാകും.