വോട്ടെടുപ്പ് പൂര്‍ത്തിയായി; രാജ്യത്ത് 66.38 ശതമാനം പോളിംഗ്

Posted on: May 12, 2014 8:36 pm | Last updated: May 14, 2014 at 1:18 pm

voteന്യൂഡല്‍ഹി: ശക്തമായ പോരാട്ടം നടന്ന ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ ഒന്‍പത് ഘട്ടം വോട്ടെടുപ്പും അവസാനിച്ചപ്പോള്‍ രാജ്യത്ത് റെക്കോര്‍ഡ് പോളിംഗ് നിരക്ക് രേഖപ്പെടുത്തി. രാജ്യത്തെ 66.38 ശതമാനം സമ്മതിദായകരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്.

1984-85 ല്‍ രേഖപ്പെടുത്തിയ 64.01 ശതമാനം എന്ന റെക്കോര്‍ഡ് ഭേദിച്ചുകൊണ്ടാണ് ഇത്തവണ ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രി പദത്തിലേക്ക് വന്ന അന്നത്തെ തിരഞ്ഞെടുപ്പില്‍ സഹതാപ തരംഗമാണ് വോട്ട് ഉയര്‍ത്തിയതെങ്കില്‍ ഇത്തവണ കടുത്ത മത്സരമാണ് വോട്ടിംഗ് ശതമാനം വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.