കേരളത്തില്‍ യു ഡി എഫ് 18 സീറ്റ് നേടുമെന്ന് എക്‌സിറ്റ് പോള്‍

Posted on: May 12, 2014 8:12 pm | Last updated: May 12, 2014 at 8:12 pm

udfന്യൂഡല്‍ഹി: കേരളത്തില്‍ യു ഡി എഫ് 18 സീറ്റുകള്‍ വരെ നേടുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോളിലാണ് യു ഡി എഫിന് 18 സീറ്റുകളും എല്‍ ഡി എഫിന് രണ്ട് സീറ്റുകളും പ്രവചിച്ചിരിക്കുന്നത്.

സി എന്‍ എന്‍ – ഐ ബി എന്‍ എക്‌സിറ്റ് പോള്‍ അനുസരിച്ച് യു ഡി എഫിന് 11 മുതല്‍ 14 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന് ആറ് മുതല്‍ ഒന്‍പത് വരെ സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

വിലക്കയറ്റമാണ് കേരത്തില്‍ മുഖ്യവിഷയമായതെന്ന് വോട്ടര്‍മാരില്‍ 20 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അഴിമതി (12 ശതമാനം), കാര്‍ഷിക പ്രശനങ്ങള്‍ (3), വികസനം (2) എന്നിവങ്ങനെയാണ് മറ്റു വിഷയങ്ങള്‍ ചര്‍ച്ചയായത്.