Connect with us

Kerala

അഞ്ചംഗ കുടുംബത്തിന്റെ ആത്മഹത്യ: മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. മാഫിയാ തലവന്‍ തിരുവനന്തപുരം സ്വദേശി ബോംബ് കണ്ണന്‍, ശ്രീകുമാര്‍, ശ്രീകുമാറിന്റെ ഭാര്യ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മൃതദേഹത്തിനൊപ്പം ലഭിച്ച ആത്മഹത്യ കുറിപ്പില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളിലെത്തിച്ചത്. പണം കടം വാങ്ങിയതിന്റെ പേരില്‍ ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തിയതായി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കിഴക്കേ മുക്കോല ശ്രീസായിയില്‍ മനോഹരന്‍ ആചാരി, ഭാര്യ മഹേശ്വരി, മക്കളായ ബിജു, ഭാര്യ കൃഷ്‌ണേന്ദു, ബിജുവിന്റ സഹോദരന്‍ ഷിജു എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ നഷ്ടമാണ് ആത്മഹത്യയിലെത്തിച്ചത്.

---- facebook comment plugin here -----

Latest