കനത്ത മഴ: ചൈനയില്‍ ചുമരിടിഞ്ഞ് 18 മരണം

Posted on: May 11, 2014 11:31 am | Last updated: May 11, 2014 at 11:31 am

CHINAബീജിംഗ്: കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണ് ചൈനയില്‍ 18 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ നഗരമായ ക്വിന്‍ഗ്ഡാവോയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തൊഴിലാളികള്‍ താമസിച്ചിരുന്ന വീടിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. ഈ സമയം 40 തൊഴിലാളികള്‍ കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്.