Connect with us

Kerala

ചൊവ്വാ യാത്രക്ക് രണ്ട് പാലക്കാട് സ്വദേശികള്‍

Published

|

Last Updated

പാലക്കാട്: ഡച്ച് എന്‍ ജി ഒ ( നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗൈനേസഷന്‍) സംഘടിപ്പിക്കുന്ന ചൊവ്വാ ഗ്രഹ യാത്രയിലേക്ക് സംസ്ഥാനത്ത് നിന്ന് പാലക്കാട്ടുകാരായ രണ്ട് പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്ന് 44പേരും ലോകത്ത് നിന്നും 706 പേരുമാണ് യാത്രാ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാലക്കാട് ചിറ്റൂര്‍ വടവണ്ണൂര്‍ സ്വദേശിനി, സേലത്ത് റെയില്‍വേ ഉദ്യോഗസ്ഥനായ പ്രസാദിന്റെ മകള്‍ ശ്രദ്ധ(17)യും പറളി സ്വദേശിനിയായ ലേഖമേനോനുമാണ് യാത്രക്കായി ഒരുങ്ങുന്നത്. തൃശൂര്‍ ആള്‍ ഇന്ത്യ റേഡിയോവിലെ എന്‍ജിനീയനറായ എന്‍ രാമകൃഷ്ണന്റെയും കോമളം രാമചന്ദ്രന്റെയും ദത്ത് പുത്രിയാണ് മൈക്രോബയോളജിയില്‍ പി എച്ച് ഡി യുള്ള ലേഖാ മേനോന്‍. “ഭര്‍ത്താവ് വിമല്‍ കുമാര്‍ അയര്‍ലന്‍ഡില്‍ ഐ ടി ഉദ്യോഗസ്ഥനാണ്. കോയമ്പത്തൂര്‍ ഭാരതീയ വിദ്യാഭവനില്‍ പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുകയാണ് ശ്രദ്ധ. മാതാവ് ഗീത. ഓണ്‍ലൈനിലൂടെ കണ്ട പരസ്യമാണ് ഇരുവരെയും ചൊവ്വ യാത്രയിലേക്കെത്തിച്ചത്. പതിനായിരത്തോളം അപേക്ഷകളില്‍ നിന്ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ആയിരത്തോളം പേരെ തിരഞ്ഞെടുത്തു. മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞപ്പോള്‍ 706 പേരാണ് നിലവില്‍ യാത്രക്കുള്ള പരിശീലനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചൊവ്വയിലേക്ക് പോയാല്‍ പിന്നീട് ഒരിക്കലും തിരിച്ച് വരാന്‍ സാധ്യമല്ലാത്ത രീതിയിലാണ് യാത്ര ക്രമീകരിക്കുന്നത്.

പത്ത് വര്‍ഷത്തിന് ശേഷമാണ് ചൊവ്വയിലേക്ക് യാത്ര തിരിക്കുക. ആറ് ദശ ലക്ഷം ഡോളറാണ് യാത്രക്കുള്ള ചെലവ് വരുന്നത്. ചൊവ്വയില്‍ ആദ്യമായി മനുഷ്യകോളനി സ്ഥാപിക്കുകയാണ് ഡച്ച് എന്‍ ജി ഒ യുടെ ഉദ്ദേശ്യമത്രെ.

Latest