സംസ്ഥാനത്ത് ഏകീക്യത വിദ്യാഭ്യാസ സിലബസ് നടപ്പിലാക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല

Posted on: May 10, 2014 11:31 pm | Last updated: May 10, 2014 at 11:31 pm

ആലപ്പുഴ: സംസ്ഥാനത്ത് ഏകീക്യത വിദ്യാഭ്യാസ സിലബസ് നടപ്പിലാക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. രണ്ടുതരം വിദ്യാര്‍ഥികളെ സ്യഷ്ടിക്കുന്ന വിദ്യാഭ്യാസനയം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആലപ്പുഴയില്‍ കെ പി എസ് ടിയുവിന്റെ സംസ്ഥാന നേതൃക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. സി ബി എസ് ഇയും കേരള സിലബസും തമ്മില്‍ ഏറെ അന്തരമുണ്ട്.ഇത് ഗുണം ചെയ്യില്ല.വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പാക്കാന്‍ ഏകീക്യത സിലബസ് മാത്രമാണ് പോംവഴിയെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം നടപ്പിലാക്കുക വഴി ഈ രംഗത്ത് കുതിച്ചുകയറ്റം സാധ്യമാകും. കൂടുതല്‍ അധ്യാപകര്‍ക്ക് ഗുണം ചെയ്യുമെന്നും നിയമം നടപ്പാക്കുന്നതോടെ കൂട്ടികള്‍ പെരുകുന്നത് നിര്‍ത്തലാക്കാന്‍ കഴിയും.ഒരു ക്ലാസില്‍ 50 കുട്ടികളെന്ന രീതി മാറി 1:30 അനുപാതം നടപ്പിലാക്കാന്‍ കഴിയും. ഇത് കൂടുതല്‍ അധ്യാപക സമൂഹത്തിന് രക്ഷയാകുമെന്ന് അദ്ദേഹം പറഞ്ഞു.
പി ഹരിഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ബിനു കുഞ്ഞപ്പന്‍, എ.കെ അബ്ദുസ്സമദ്, വി രാധാക്യഷ്ണന്‍, പി ബി ജോസി സംസാരിച്ചു.